കെഫാക്ക് ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന ഹിമയ ഫ്ലൈറ്റെഴ്സിന്റെ മഞ്ഞയിൽ കറുപ്പോടു കൂടിയ ജേഴ്‌സി അനാച്‌ഛാദന ചടങ്ങ് ഫഹാഹീൽ മെഡെക്സ് മെഡിക്കൽ ഹാളിൽ വെച്ച് നടന്നു.

ജേർസിയുടെ മദ്ധ്യ ഭാഗത്തു പ്രധാന സ്പോൺസറായ ഹിമയ ഗ്രൂപ്പിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്.
സഹ സ്പോൺസറായ മെഡെക്സ് മെഡിക്കൽ കെയറിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.
കുവൈറ്റിലെ കെഫാക്ക് 2022 -2023 സീസണിലേക്കുള്ള ഹിമയ ഫ്‌ലൈറ്റെർസ് എഫ്‌സിക്ക് കുവൈറ്റിലെ ആതുര ശുശ്രൂഷ രംഗത്തെ പ്രമുഖരായ മെഡെക്സ് മെഡിക്കൽ കെയർ – ഫഹാഹീൽ നൽകിയ ജേഴ്സി
മെഡെക്സ് അഡ്മിനിസ്ട്രേഷൻ മാനേജർ മുഹമ്മദ് ആഷിഖ് ടീം ക്യാപ്റ്റൻ മുസ്തഫയ്ക്ക് നൽകി അനാവരണം ചെയ്തു . ചടങ്ങിൽ മെഡെക്സ് റിസപ്ഷൻ മാനേജർ ജാബിർ ഗോൾകീപ്പർക്കുള്ള ജേഴ്സിയും ഹിമയയുടെ പ്രതിനിധി ജസീൽ ഇബ്രാഹിം ഉമ്പായിക്കും കൈമാറി . ക്ലബ് പ്രസിഡന്റ് ശുഐബ് ഷെയ്ഖ് സ്വാഗതവും ക്ലബ് സെക്രട്ടറി അഷ്‌കർ അധ്യക്ഷതയും വഹിച്ച പരിപാടിയിൽ ഡയറക്ടർ മെസ്സേജ് നൽകി ക്ലബിന്റെ ഡയറക്ടർ അഹമ്മദ് കല്ലായി സംസാരിച്ചു. കെഫാക് പ്രസിഡന്റ് ബിജു ജോണി, ജനറൽ സെക്രട്ടറി വി.എസ് നജീബ്, ട്രഷറർ തോമസ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. മീഡിയ പ്രതിനിധി സത്താർ കുന്നിൽ,ഫ്‌ലൈറ്റെർസ് ക്ളബ് ഹെഡ് കോച്ചും ഇന്ത്യൻ മാസ്‌റ്റേഴ്‌സ് ടീമിലേക്കു ക്ഷണം ലഭിച്ച നിലവിലെ കേരള മാസ്റ്റേഴ്സ് ഗോൾ കീപ്പർ ജോസഫ് സ്റ്റാലിൻ ,റഫീഖ് ഒളവറ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.കോച്ച് ഷംസീർ നാസർ ആശംസ സന്ദേശം കൈമാറി.മറ്റു കളിക്കാർക്കുള്ള ജേഴ്സികൾ കെഫാക് ഭാരവാഹികളും വിശിഷ്ടാതിഥികളും ചേർന്ന് കൈമാറി. അൽനൂർ റെസ്റ്റോറന്റ് ഉടമ ഉദയൻ കാരാട്ട് കളിക്കാർക്കുള്ള സ്പോർട്സ് കിറ്റ് കൈമാറി. ഫ്ലൈറ്റെർസ് ഭാരവാഹികളായ ടീം മാനേജർ മുസ്തഫ പി.പി,മുഹമ്മദ് മല്ലങ്കൈ ,സലിം പാച്ചമ്പല,ശ്രീകാന്ത് എം ,ഹാഷിം,ആദിൽ,ഷാക്കിബ് എന്നിവർ പരിപാടി നിയന്ത്രിച്ചു.ഫ്‌ലൈറ്റെർസ് അഡ്മിൻ സെക്രട്ടറി അഫ്സർ തളങ്കര നന്ദി പറഞ്ഞു .

































