ഇന്ത്യൻ ജെം ആന്റ് ജ്വല്ലറി അവാർഡ് 2021ൽ രണ്ട് പുരസ്ക്കാരങ്ങൾ കരസ്ഥമാക്കി മലബാർ ഗോൾഡ് & ഡയമണ്ട്സ്

ആഗോള ജ്വല്ലറി റീട്ടെയിൽ രംഗത്തെ പ്രമുഖ സ്ഥാപനമായ മലബാർ ഗോൾഡ് & ഡയമണ്ട്സ്, ജെം ആന്റ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ ഇന്ത്യൻ ജെം ആന്റ് ജ്വല്ലറി അവാർഡ്സ് 2021 ലെ രണ്ട് വിഭാഗങ്ങളിൽ പുരസ്ക്കാരങ്ങൾക്ക് അർഹരായി. ജ്വല്ലറി മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലവല്സരങ്ങൾ സൃഷ്ടിച്ചതിനും (Highest Employment on the Company Rolls), ഗ്ളോബൽ റീട്ടെയിലർ ഓഫ് ദി ഇയർ (Global Retailer of the Year)അവാർഡിനുമാണ് കമ്പനി അർഹരായത് 1973 മുതൽ നൽകിവരുന്ന ഇന്ത്യയിലെ ഏറ്റവും പ്രമുഖ അവാർഡാണ് ഇന്ത്യൻ ജെം ആന്റ് ജ്വല്ലറി അവാർഡ്, ഇന്ത്യയിലെ ജ്വല്ലറി മേഖലയിലെ പ്രമുഖ കമ്പനികൾക്കും, കയറ്റുമതിക്കാർക്കും മറ്റുമാണ് അവാർഡ് നൽകുന്നത്. കേരളത്തിലെ പ്രമുഖ മൾട്ടി നാഷനൽ പ്രൊഫഷണൽ സേവന ദാതാക്കളായ ഏണസ്റ്റ് ആന്റ് യംഗ്, ഇന്ത്യൻ ജെം ആന്റ് ജ്വല്ലറി അവാർഡ്സിന്റെ നോളേജ് പാർട്ണറാണ്. ഒരേ സമയം രണ്ട് വിഭാഗങ്ങളിൽ അവാർഡ് ലഭിച്ചതോടെ ജ്വല്ലറി മേഖലയിൽ വലിയ അംഗീകാരമാണ് മലബാർ ഗോൾഡ് & ഡയമണ്ട്സിന് ഉണ്ടായിരിക്കുന്നത്.

മുംബൈ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി.അബ്ദുൽ സലാം, മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്ത്യ ഓപറേഷൻസ് മാനേജിങ്ങ് ഡയറക്ടർ ഒ. അഷർ എന്നിവർ ചേർന്ന് അവാർഡുകൾ ഏറ്റുവാങ്ങി.

ഒരേ സമയം രണ്ട് വിഭാഗങ്ങളിലായി പുരസ്ക്കാരം ലഭിച്ചത് വലിയ ബഹുമതിയായാണ് കാണുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. ഈ അവാർഡുകൾ ആഗോള തലത്തിലുള്ള ഞങ്ങളുടെ വളർച്ചയെയും,

ജ്വല്ലറി മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടുള്ള തങ്ങളുടെ പ്രതിബദ്ധതയെയുമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലബാർ ഗോൾഡ് & ഡയമണ്ട്സിന് കീഴിൽ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി 14,000ത്തിൽ അധികം പേർ ജോലി ചെയ്യുന്നുണ്ട്. മികച്ച തൊഴിൽ അന്തരീക്ഷവും സേവന വേതന വ്യവസ്ഥകളും, ഉയർന്ന സ്ഥാനങ്ങളിൽ എത്തുന്നതിനുള്ള അവസരങ്ങളും കമ്പനി ജീവനക്കാർക്ക് നൽകുന്നുണ്ട്. മലബാർ ഗോൾഡ് & ഡയമണ്ട്സിന് പത്ത് രാജ്യങ്ങളിലായി 285ലേറെ ഷോറൂമുകളും ഇന്ത്യയിലും വിദേശത്തുമായി ആഭരണ നിർമ്മാണ യൂണിറ്റുകളുമുണ്ട്. ‘മെയ്ക്ക് ഇൻ ഇന്ത്യ മാർക്കറ്റ് ടു ദി വേൾഡ് എന്നതാണ് മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ കാഴ്ചപ്പാട്