വന്‍ ചുവടുവയ്പ്പുമായി മലബാര്‍ ഗോള്‍ഡ്‌ ആന്റ്‌ ഡയമണ്ട്‌സ്, കമ്പനിയുടെ അന്താരാഷ്ട്ര ഓപ്പറേഷന്‍സ്‌ ഓഹരികള്‍ നാസ്‌ഡാക്കില്‍ രജിസ്‌റ്റര്‍ ചെയ്തു

0
6

ദുബൈ: മലബാര്‍ ഗോള്‍ഡ്‌ ആന്റ്‌ ഡയമണ്ട്‌സിന്റെ അന്താരാഷ്ട്ര ഓപ്പറേഷന്‍സ്‌ ഓഹരികള്‍ നാസ്‌ഡാക്ക്‌ ദുബൈയിലെ സെന്‍ട്രല്‍ സെക്യൂരിറ്റിസ്‌ ഡിപ്പോസിറ്ററിയില്‍ രജിസ്‌റ്റര്‍ ചെയ്‌ു. നിക്ഷേപകരുമായുള്ള മലബാറിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നടപടിയാണിത്‌.കമ്പനിയുടെ അന്താരാഷ്ട്ര നിക്ഷേപക വിഭാഗമായ മലബാര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്‌ ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലേക്ക്‌ പ്രവര്‍ത്തനം മാറ്റി. ഒപ്പം ഓഹരിയുമായി ബന്ധപ്പെട്ട കോര്‍പ്പറേറ്റ്‌ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാക്കും. ഇതിന്റെ ഭാഗമായി മലബാര്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ എംപി അഹമ്മദ്‌ നാസ്‌ഡാക്ക്‌ ദുബൈ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തിന്‌ പരമ്പരാഗത രീതിതിയില്‍ മണിമുഴക്കിക്കൊണ്ട്‌ തുടക്കം കുറിച്ചു.

ദുബൈ ഇന്റെര്‍ നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഗവര്‍മറും ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌ ചെയര്‍മാനുമായ എസ്സ കാസിം, മലബാര്‍ ഗ്രൂപ്പ്‌ കോ-ചെയര്‍മാന്‍ ഡോ. പി എ ഇബ്രാഹിം ഹാജി, നാസ്‌ഡാക്ക്‌ ദുബൈ സിഇഒയും ഡിഎഫ്‌എം ഡെപ്യൂട്ടി സിഇഒയുമായ ഹമേദ്‌ അലി എന്നവരെക്കൂടാതെ ഇരു സ്ഥാപനങ്ങളില്‍ നിന്നുമുള്ള മറ്റ്‌ ഉന്നത വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

ഇതോടെ, എമിറേറ്റ്‌സ്‌ ഇഎന്‍ബിസി സെക്യൂരിററീസ്‌ പോലുള്ള ബ്രോക്കറേഡ്‌ കമ്പനികള്‍ വഴി ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ മുന്നൂറിലധികം അന്താരഷ്ട്ര ഓപ്പറേഷന്‍സ്‌ ഓഹരി ഉടമകള്‍ക്ക്‌ ഓഹരി വാങ്ങാനും വില്‍ക്കാനും സാധിക്കുന്ന സ്വാകാര്യ വിപണിയിലേക്കാണ്‌ ഗ്രൂപ്പ്‌ പ്രവേശിച്ചിരിക്കുന്നത്‌. മലബാറിന്റെ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സിലെ എല്ലാ ഷെയറുകളുടെയും ഉടമസ്ഥാവകാശ കൈമാറ്റം ന്‌ാസ്‌ഡാക്ക്‌ ദുബൈ സെന്‍ട്രല്‍ സെക്യൂരിറ്റീസ്‌ ഡെപ്പോസിറ്റിലൂടെ സുരക്ഷിതമായി നടക്കും. ്‌അതേ സമയം വ്യാപാരം എക്‌സ്‌ചേഞ്ചിലൂടെ അല്ലാതെ നടക്കുകയും കമ്പനി സ്വകാര്യ ഉടമസ്ഥതയില്‍ തുടരുകയും ചെയ്യും.