കുവൈത്തിൽ 12നും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഓഗസ്റ്റ് മുതൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകി തുടങ്ങും

0
5

കുവൈത്ത് സിറ്റി: ഓഗസ്റ്റ് മാസത്തോടെ കുവൈത്തിൽ 12 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ആരംഭിക്കുമെന്ന് പ്രാദേശിക പത്രമായ അൽ-ഖബാസ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിനുമുമ്പ് ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണു ഇത്. നിലവിൽ ഫൈസർ വാക്സിൻ കുട്ടികളിൽ സുരക്ഷിതവും ഫലപ്രദവുമാണ് എന്ന് പഠനങ്ങൾ തെളിയിച്ചിരുന്നു ഇതിൻറെ അടിസ്ഥാനത്തിലാണ് കുവൈത്തിൽ വിദ്യാർഥികൾക്ക് ഫൈസർ നൽകാൻ തീരുമാനിച്ചത്.