കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ ഹരജി ഭരണഘടനാ ബഞ്ചിന് വിട്ടു

കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ ഹരജി സുപ്രീംകോടതി അഞ്ചംഗഭരണഘടനാ ബഞ്ചിന് വിട്ടു. കേരളം സമര്‍പ്പിച്ച ഹരജികളില്‍ ഭരണഘടനാ വിഷയങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങയ ബെഞ്ച് നിരീക്ഷിച്ചു . ഓരോ സംസ്ഥാനത്തിനും എത്രത്തോളം കടമെടുക്കാമെന്ന് ഈ ബഞ്ച് പരിഗണിക്കും. ഭരണഘടനയുടെ 293 – ാം അനുച്ഛേദ പ്രകാരമാണ് ഓരോ സംസ്ഥാനത്തിനും എത്രത്തോളം കടമെടുക്കാമെന്ന് തീരുമാനിക്കുന്നത്. ഈ അനുച്ഛേദം ഇത് വരെ ചോദ്യം ചെയ്തില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.