ലക്നോ: രാജ്യത്തെ നടുക്കിയ ഹത്രാസ്സ് കൊലക്കേസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായാണ് കൊല്ലപ്പെട്ടത് എന്ന് സിബിഐ. 4 പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തി. 19കാരി കൊല്ലപ്പെട്ട് 3 മാസം കഴിയുമ്പോഴാണ് ആണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്
കഴിഞ്ഞ സെപ്റ്റംബർ 14നാണ് പെൺകുട്ടിയെ വീടിന് സമീപത്തെ വയവയലിൽ മൃതപ്രായയായി കണ്ടെത്തുന്നത. നട്ടെല്ല് തകർന്നും നാക്ക് മുറിച്ചുമാറ്റപ്പെട്ട നിലയിലുമായിരുന്നു.
ഒരാഴ്ച ആശുപത്രിയിൽ കഴിഞ്ഞ പെൺകുട്ടി മരണത്തിന് കീഴടങ്ങി. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായ ഇല്ല എന്ന നിലപാടാണ് പോലീസ് ആദ്യം സ്വീകരിച്ചത്. പിന്നീട് പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കമുള്ള രീതികൾ ഇത് തെറ്റാണെന്ന് സമർപ്പിച്ചു. ഇതോടെ വിഷയം രാജ്യവ്യാപക ശ്രദ്ധനേടുകയും പൊലീസിനും സർക്കാരിനും എതിരെ പ്രതിഷേധം ഉയരുകയും ചെയ്തു. ഇതിനിടെ
പെൺകുട്ടിയുടെയുടെ ബന്ധുക്കളുടെ അനുവാദമില്ലാതെ പോലീസ് ബലമായി മൃതദേഹം സംസ്കരിച്ചിരുന്നു. തുടർന്ന് യുപി സർക്കാരിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ഉയർന്നതോടെയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.