ഫൈസർ വാക്സിൻ എടുത്ത ആദ്യ കുവൈത്ത് സ്വദേശിയായി ഡോ മുഹമ്മദ്‌ അൽ സഊദ്‌

കുവൈത്ത്‌ സിറ്റി : കോവിഡിന് എതിരായ ഫൈസർ വാക്സിൻ കുത്തിവെപ്പ് എടുക്കുന്ന ആദ്യ കുവൈത്ത് സ്വദേശിയായി ഡോ മുഹമ്മദ് അൽ സഊദ്‌. ലണ്ടനിലെ ബ്രിട്ടീഷ് കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധനാണ് ഡോ ബർജ്ജിസ്‌. ആദ്യ ഡോസിന് 28 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കും
വാക്സിനേഷൻ സ്വീകരിക്കുന്നതിൽ ഉൾപ്പെട്ട ബ്രിട്ടനിലെ ആദ്യത്തെ ബാച്ച് ആരോഗ്യ പ്രവർത്തകരിൽ ഒരാളാണ് താനെന്ന് അൽ-ഖബാസിന് നൽകിയ അഭിമുഖത്തിൽ ഡോ. അൽ-ബർജാസ് പറഞ്ഞു. ഭയം ഏതുമില്ലാതെയാണ് കുത്തി വെപ്പ്‌ സ്വീകരിച്ച തെന്ന് അദ്ദേഹം പറഞ്ഞു.
കാരണം വാക്‌സിന്റെ ഓരോ പരീക്ഷണ ഘട്ടങ്ങളെയും ഏറെ താൽപ്പര്യത്തോടെയാണു താൻ വീക്ഷിച്ചത്‌. കുത്തിവെപ്പ്‌ എടുത്ത് ഭാഗത്ത്‌ ഉണ്ടായ സ്വാഭാവിക വേദന ഒഴികെ മറ്റു പ്രയാസങ്ങൾ ഒന്നും തനിക്ക്‌ അനുഭവപ്പെട്ടില്ല. ഉടൻ തന്നെ വേദന ശമിക്കുകയും ചെയ്തു. കുത്തി വെപ്പിനു ശേഷം 15 മിനിറ്റ് നേരം നിരീക്ഷണത്തിലായിരുന്നു.
അല്ലർജ്ജി, പോലുള്ള ശാരീരിക അസ്വസ്ഥതകൾ ഇല്ലെന്നും മൂന്നു ആഴ്ചകൾക്കിടയിൽ ഇൻഫ്ലുൻസ വാക്സിൻ കുത്തി വെപ്പ്‌ നടത്തിയില്ലെന്നും കുത്തിവെപ്പിൽ മുൻപ പൂരിപ്പിച്ചു നൽകിയ ചോദ്യാവലിയിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. കുത്തി വെപ്പ്‌ എടുത്തതിനാൽ ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ നിന്നും സാമൂഹിക അകലം പാലിക്കുന്നതിൽ നിന്നും താൻ വിട്ടു നിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.