ഫോനി: ഭുവനേശ്വർ വിമാനത്താവളം അടച്ചു

ഫോനി ചുഴലിക്കാറ്റ് ഇന്ന് ഒഡീഷ തീരത്ത് വീശിയടിച്ചു. ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങി. ഇതു വരെ ആറ് മരണം. കെട്ടിടങ്ങളും മരങ്ങളും തകർന്ന് വീണ് കാത്ത നാശനഷ്ടം. 30 വർഷത്തിന് ശേഷമാണ് ഒഡീഷയിൽ ചുഴലിക്കാറ്റ് വീശുന്നത്. 1999 ലെ സൂപ്പർ സൈക്ലോൺ ആയിരുന്നു അവസാനം വീശിയ ചുഴലിക്കാറ്റ്.

ഒഡീഷയിൽ ഇതുവരെ 10 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. രാവിലെ പത്ത് മണിയോടെ ചുഴലിക്കാറ്റ് പുരിയിലെത്തുമെന്നായിരുന്നു സൂചന.

ഫോനിയുടെ സഞ്ചാരപഥത്തിൽ 10,000 ഗ്രാമങ്ങളും 50 നഗരങ്ങളും ഉൾപ്പെടുന്നുണ്ട്. ഭുവനേശ്വർ വിമാനത്താവളം ഇന്നലെ രാത്രിയോടെ അടച്ചു. കൊൽക്കത്ത വിമാനത്താവളവും ഇന്ന് പകൽ അടച്ചിടും.