സി.എച്ച്.സെന്ററിന് സാമ്പത്തിക സഹായം കൈമാറി

0
12
കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ റമളാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ നടന്ന പൊതു ഫണ്ട് പിരിവിലൂടെ ലഭിച്ച തുക കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന സി.എച്ച്. സെന്ററിന് കൈമാറി. ജാതി – മത ഭേദമന്യേ, സാധരണക്കാരന്റെ ആശാകേന്ദ്രമായ സി.എച്ച്.സെന്റെർ ചെയ്തു വരുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്.  സെന്റെറിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ  സെക്രട്ടറി പി.കെ. ഫിറോസിന്റെ സാനിധ്യത്തിൽ  കുവൈത്ത് കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡണ്ടും സി.എച്ച്.സെന്റെർ വിംഗ് ചെയർമാനുമായ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ സഹായ ധനം കൈമാറി. ജില്ലാ മുസ്ലീം ലീഗിന്റേയും സി.എച്ച്.സെന്റെറിന്റേയും ജനറൽ സെക്രട്ടറിയായ എം.എ.റസാഖ് മാസ്റ്റർ, സി.എച്ച്.സെന്റെർ  പ്രസിഡണ്ട് കോയ, ദുബായ് കെ.എം.സി.സി. പ്രസിഡണ്ട് ഇബ്രാഹീം എളേറ്റിൽ, കുവൈത്ത് കെ.എം.സി.സി.കോർഡിനേറ്റർ എം.വി.സിദ്ദീഖ് മാസ്റ്റർ,സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ,പ്രവർത്തക സമിതി അംഗങ്ങളായ ഹംസ  കൊയിലാണ്ടി, അൻവർ വെള്ളായിക്കോട്, കുവൈത്ത് കെ.എം.സി.സി. കോഴിക്കോട് ജില്ലാ കമ്മറ്റി ഭാരവാഹികളായ ലത്തീഫ് കരിമ്പങ്കണ്ടി ,സലീം എം,എൽ.സി,കുവൈത്ത് കെ.എം.സി.സി. നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് വെളുത്തേടത്ത്,ബാലുശ്ശേരി മണ്ഡലം ട്രഷറർ ഹാഷിദ് മുണ്ടാത്ത്,കുന്ദമംഗലം മണ്ഡലം നേതാക്കളായ സമീർ പുലച്ചേരി, സലാം തരോൾ, സി.എച്ച്.സെന്റെർ ട്രഷററും പെരുവയൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടുമായ ടി.പി. മുഹമ്മദ്, സി.എച്ച്.സെന്റെ റിന്റെ മറ്റു ഭാരവാഹികളായ കോരടത്ത് മരക്കാർ ഹാജി,ബപ്പൻ കുട്ടി നടുവണ്ണൂർ തുടങ്ങിയവർ പങ്കെടുത്തു.