സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യയൂണിഫോം. ഇതിനായി 42 ലക്ഷം മീറ്റർ കൈത്തറിത്തുണി തയ്യാറായിക്കഴിഞ്ഞു.

പൊതുവിദ്യാലയങ്ങളിലെ 8,43,509 വിദ്യാർത്ഥികൾക്കാണ് കൈത്തറി യൂണിഫോം നൽകുന്നത്. വേനലവധിക്ക് തന്നെ യൂണിഫോം തുണി നൽകുന്നത് രക്ഷിതാക്കൾക്കും കുട്ടികൾക്കും വലിയ സഹായമായിരിക്കും. 2017- 2018 വർഷത്തിലാണ് സൗജന്യ യൂണിഫോം പദ്ധതി തുടങ്ങിയത്. മെയ് 20 ഓടു കൂടി യൂണിഫോം തുണി സ്കൂളുകളിലെത്തും.

അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പാoപുസ്തകങ്ങളുടെ അച്ചടി വേനലവധിക്ക് മുന്നെ പൂർത്തിയായിരുന്നു. സംസ്ഥാനവിദ്യാഭ്യാസ വകുപ്പിന്റെ മികച്ച നേട്ടങ്ങളാണ് ഇവ.