നിയമലംഘനം നടത്തിയവര്‍ക്ക് കുവൈത്തിൽ ഓണ്‍ലൈന്‍ വഴി ലൈസന്‍സ് പുതുക്കാനാവില്ല

0
207

കുവൈത്ത് സിറ്റി:  ഓണ്‍ലൈന്‍ വഴി ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനുള്ള സൗകര്യം ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്‌മെന്റ്  ഈയിടെ പുനഃരാരംഭിച്ചുവെങ്കിലും ,നിയമലംഘനം നടത്തിയവര്‍ക്ക്  ഓണ്‍ലൈന്‍ വഴി ലൈസന്‍സ് പുതുക്കാനാവില്ല എന്ന് റിപ്പോർട്ടുകൾ. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി എല്ലാവർക്കും ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കാം. എന്നാൽ  ഡിപ്പാര്‍ട്‌മെന്റ് വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്ക് ലൈസന്‍സ് പുതുക്കാനാകില്ല.പ്രധാന ഷോപ്പിംഗ് മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും സ്ഥാപിച്ച ലൈസന്‍സ് പ്രിന്റിങ് കിയോസ്‌കുകള്‍ വഴിയാണ് ഓണ്‍ലൈനായി പുതുക്കിയ ലൈസന്‍സുകള്‍ പ്രിന്റ് എടുക്കേണ്ടത്.വ്യവസ്ഥകള്‍ പാലിക്കാത്ത ചില പ്രവാസികള്‍ ട്രാഫിക് വെബ്‌സൈറ്റില്‍ പ്രവേശിച്ച് അവരുടെ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫീസ് അടച്ചവര്‍ക്ക് ലൈസന്‍സ് പ്രിന്റെടുക്കാനുള്ള കിയോസ്‌കുകളും നിര്‍ദേശിച്ചെങ്കിലും അവിടെ എത്തിയപ്പോള്‍ പ്രിന്റ് എടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന്, ഇവര്‍ക്ക് ട്രാഫിക് ഡിപ്പാര്‍ട്‌മെന്റുമായി ബന്ധപ്പെടാനുള്ള സന്ദേശം ലഭിച്ചതായാണ് മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നത്.