കുരുന്നു ചിന്തകൾക്ക് ചായം ചാർത്താൻ “വർണം  21 “, ബദർ അൽ സമാ മെഡിക്കൽ സെന്റർ ബ്രാഞ്ച് മാനേജർ അബ്ദുൾ റസാക്ക് മത്സര പോസ്റ്റർ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി:  മഹാമാരിയുടെ ഒറ്റപ്പെടലുകൾ ക്കിടയിൽ കുരുന്നു ചിന്തകൾക്ക് ചായം ചാർത്താനൊരു മികച്ച അവസരവുമായി “വർണം  21, .കൊല്ലം ജില്ലാ പ്രവാസി സമാജം ബദർ അൽ സമാ മെഡിക്കൽ സെന്ററുമായി ചേർന്നാണ് കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത്.  ജൂലൈ 22 ന് നടക്കുന്ന മത്സരത്തിൻ്റെ പോസ്റ്റർ  ബദർ അൽ സമാ മെഡിക്കൽ സെന്റർ ബ്രാഞ്ച് മാനേജർ അബ്ദുൾ റസാക്ക്  പ്രോഗ്രാം കൺവീനർ റിനി ബിനോയ്‌ക്ക് നൽകി പ്രകാശനം ചെയ്തു.

75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കുവൈത്തിൽ താമസിക്കുന്ന കൊല്ലം പ്രവാസി കുരുന്നുകൾക്കായാണ് മത്സസരം സംഘടിപ്പിക്കുന്നത്. ബദർ അൽ സമാ മെഡിക്കൽ സെൻററിൽ നടന്ന പോസ്റ്റർ പ്രകാശന ചടങ്ങിൽ,  അസോസിയേഷൻ പ്രസിഡന്റ്  സലിം രാജ് അധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി അലക്സ് മാത്യു സ്വാഗതം പറഞ്ഞു. ആർട്‌സ് സെക്രട്ടറി വർഗ്ഗീസ് വൈദ്യൻ, ബദർ അൽ സമാ ബിസിനസ് ഡെവലപ്‌മെന്റ് കോർഡിനേറ്റർ അബ്ദുൾ അനസ് എന്നിവർ ആശംസകൾ രേഖപ്പെടുത്തി . ട്രഷറർ ശ്രീ തമ്പി ലൂക്കോസ് വോട്ട് രേഖപ്പെടുത്തി.

എൽ‌കെജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികളെ 4 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. താത്പര്യമുള്ള  കൊല്ലം സ്വദേശികളായ പ്രവാസി  വിദ്യാർത്ഥികൾക്കും kjpsq8@gmail.com എന്ന ഇമെയിൽ വഴി പേര് രജിസ്റ്റർ ചെയ്ത് മത്സരിക്കാം.. കൂടുതൽ വിവരങ്ങൾക്ക് 66504992, 9604867, 66461684, 67708878, 66409969, 97840957 എന്ന നമ്പറിൽ ബന്ധപ്പെടുക.