Middle EastKuwait കുവൈത്തില്‍ സ്വകാര്യ സ്കൂളുകള്‍ സെപ്തംബര്‍ 27നും , പബ്ലിക് സ്കൂളുകള്‍ ഒക്ടോബര്‍ 3 നും തുറക്കും By Publisher - August 14, 2021 0 53 Facebook Twitter Google+ Pinterest WhatsApp കുവൈൈത്ത്സിറ്റി: കുവൈത്തിൽ സ്വകാര്യ സ്കൂളുകള്‍ സെപ്തംബര്‍ 27നും പബ്ലിക് സ്കൂളുകള്‍ ഒക്ടോബര്‍ മൂന്നിനും തുറന്ന് ക്ലാസ്സുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അല്‍ മുദ്ഹഫ് അറിയിച്ചു. രാജ്യത്തെ അറബിക് അക്രഡിറ്റഡ് സ്കൂളുകള്‍ സര്‍ക്കാര്‍ സ്കൂളുകള്‍ തുറക്കുന്ന ഒക്ടോബര്‍ മൂന്നിന് തന്നെയാണ് തുറക്കുകയെന്നും ഓണ്‍ലൈനായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു. ക്ലാസ്സുകള്‍ രണ്ട് ഷിഫ്റ്റുകളിലായി നടത്തുമെന്നാണ് നേരത്തെ അറിയിച്ചിട്ടുള്ളത്.. സര്‍ക്കാര്‍ സ്കൂളുകളില്‍ ഒരു വിഭാഗം കുട്ടികള്‍ക്ക് ഒരു ദിവസം നേരിട്ടുള്ള ക്ലാസ്സും അടുത്ത ദിവസം ഓണ്‍ലൈന്‍ ക്ലാസ്സുമായിരിക്കും. രണ്ടാമത്തെ വിഭാഗത്തിന് രണ്ടാം ദിവസം നേരിട്ടുള്ള ക്ലാസ്സും അടുത്ത ദിവസം ഓണ്‍ലൈന്‍ ക്ലാസ്സും നല്‍കും. എന്നാല്‍ ഇന്ത്യന്‍ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദേശ സ്വകാര്യ സ്കൂളുകളുടെ കാര്യത്തില്‍ പൊതുവായ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. നേരിട്ടുള്ള ക്ലാസ്സാണോ ഓണ്‍ലൈനാണോ അതോ രണ്ടും ചേര്‍ന്നതാണോ എന്ന കാര്യത്തില്‍ ഓരോ സ്കൂളിനും തീരുമാനമെടുക്കാം.
ക്ലാസ്സുകള്‍ രണ്ട് ഷിഫ്റ്റുകളിലായി നടത്തുമെന്നാണ് നേരത്തെ അറിയിച്ചിട്ടുള്ളത്.. സര്‍ക്കാര്‍ സ്കൂളുകളില്‍ ഒരു വിഭാഗം കുട്ടികള്‍ക്ക് ഒരു ദിവസം നേരിട്ടുള്ള ക്ലാസ്സും അടുത്ത ദിവസം ഓണ്‍ലൈന്‍ ക്ലാസ്സുമായിരിക്കും. രണ്ടാമത്തെ വിഭാഗത്തിന് രണ്ടാം ദിവസം നേരിട്ടുള്ള ക്ലാസ്സും അടുത്ത ദിവസം ഓണ്‍ലൈന്‍ ക്ലാസ്സും നല്‍കും. എന്നാല്‍ ഇന്ത്യന്‍ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദേശ സ്വകാര്യ സ്കൂളുകളുടെ കാര്യത്തില്‍ പൊതുവായ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. നേരിട്ടുള്ള ക്ലാസ്സാണോ ഓണ്‍ലൈനാണോ അതോ രണ്ടും ചേര്‍ന്നതാണോ എന്ന കാര്യത്തില്‍ ഓരോ സ്കൂളിനും തീരുമാനമെടുക്കാം.