കുവൈത്ത് സിറ്റി: കുവൈത്ത് ചുട്ടുപൊള്ളുന്നതിന് അനുസൃതമായി രാജ്യത്തെ വൈദ്യുത ഉപഭോഗ സൂചികയും പാരമ്യത്തിലെത്തി. താപനില 52 ഡിഗ്രി സെൽഷ്യസിൽ എത്തിയപ്പോൾ വൈദ്യുത ഉപഭോഗ സൂചിക 15000 മെഗാവാട്ട് കവിഞ്ഞു – വേനൽക്കാലം ആരംഭിച്ചതിന് ശേഷം തുടർച്ചയായ രണ്ടാം തവണയാണ് ഇത്രയും വർദ്ധിക്കുന്നത്, ജൂൺ 6 ന് ആദ്യമായി വൈദ്യുത ഉപഭോഗ സൂചിക 15000 കടന്നിരുന്നു.
യുക്തിസഹമായി വൈദ്യുതി ഉപയോഗിക്കണമെന്ന് എന്ന് വൈദ്യുതി മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചിരുന്നു. എന്നാൽ അതിനുശേഷവും ഉപഭോഗത്തിൽ കുറവ് വരുന്നില്ല. മന്ത്രാലയത്തിന് ആവശ്യമായ വൈദ്യുതോർജ്ജമുണ്ടെന്നും എന്നാൽ അതിനർത്ഥം അമിത വൈദ്യുതി ഉപഭോഗല്ലെന്നും ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ലോഡ് വർധിച്ചതും കാരണം 33 കെ.വി. ഖസ്ർ 2 തകരാറിലാവുകയും അബദലി ഫോം ഏരിയയിൽ വൈദ്യുതിി തടസ്സം ഉണ്ടാവുകയും ചെയ്തു.