കുവൈത്ത് സിറ്റി: വ്യാജരേഖ ചമച്ച് കുവൈത്ത് പൗരത്വം നേടിയ സൗദി സ്വദേശി കുവൈത്തിലെ നിരവധി മന്ത്രാലയങ്ങളിൽ പ്രവർത്തിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതു സംബന്ധിച്ച കേസിൽ, പ്രതിയെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി കുവൈത്ത് പരമോന്നത കോടതി റദ്ദാക്കുകയും ഇയാളെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യാജ തിരിച്ചറിയൽ കാർഡും പാസ്‌പോർട്ടും ഉണ്ടാക്കിയതിനു പുറമേ, കുവൈറ്റിലെ ഔദ്യോഗിക രേഖകളിൽ വ്യാജ പേര് ചേർത്ത ഇയാൾ അത് ഉപയോഗപ്പെടുത്തി പെൻഷൻ നേടിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശിക്ഷാ കാലാവധിക്ക് ശേഷം കുവൈത്ത് വിട്ടു പോകാനും കോടതി പ്രതിയോട് ഉത്തരവിട്ടിട്ടുണ്ട്






























