മാറ്റിവെക്കാൻ കഴിയാത്ത സേവനത്തിനിടയിലും ഓണം ആഘോഷിച്ച് കുവൈത്ത് സെട്രൽ ബ്ലഡ് ബാങ്ക് ജീവനക്കാർ

0
128

കുവൈത്ത് സിറ്റി : ​മാറ്റിവെക്കാൻ കഴിയാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾക്കിടയിലും ഓണത്തിന്റെ ഐശ്വര്യവും സന്തോഷവും നിറച്ച് കുവൈത്തിലെ സെട്രൽ ബ്ലഡ് ബാങ്ക് ജീവനക്കാർ “പൊൻപുലരി ” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മംഗഫ് ഡിലൈറ്റ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു.
​സേവനത്തിന്റെ പ്രാധാന്യം ഒട്ടും ചോർന്നുപോകാതെ, എന്നാൽ ഒരല്പനേരത്തേക്ക് ജോലിത്തിരക്കുകൾ മാറ്റിവെച്ച് ഓണത്തിന്റെ സൗഹൃദവും ഒത്തൊരുമയും ആഘോഷിക്കുന്നതിനായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

ഓണാഘോഷത്തിന് പ്രോഗ്രാo കൺവീനർ ജെന്നി മോൻ നേതൃത്വം നൽകി. വിനീതിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിസിൽ സാബു ഉദ്ഘാടനം നിർവ്വഹിച്ചു. മരിയ, സജന, രജ്ഞിത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജോർജി സ്വാഗതവും , ഫിലിപ്പ് നന്ദിയും പറഞ്ഞു.
സെട്രൽ ബ്ലഡ് ബാങ്ക് ജീവനക്കാരും കുടുംബാംഗങ്ങളും
കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും, മാവേലി എഴുന്നള്ളത്തും, വാശിയേറിയ വടം വലിയും പരിപാടികൾക്ക് കൊഴുപ്പേകി. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. കലാ, കായിക മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവിതരണവും നടത്തി.