ഡൽഹി: മെഡിക്കൽ ബിരുദ പ്രവേശനത്തിനായുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി (NEET UG) ഇന്ന് നടക്കുന്നു. ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയായി പരീക്ഷ നടക്കുന്നത്. ഇന്ത്യയിലെ 500 നഗരങ്ങളിൽ സ്ഥിതിചെയ്യുന്ന 5,435 പരീക്ഷാ കേന്ദ്രങ്ങളിൽ ഈ വർഷം 22.7 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരാകും






























