പ്രവാസികൾക്ക് ‘ഡ്രഗ് ടെസ്റ്റ്’ നടത്തുന്നത് അഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നു

0
44

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് പുതുതായി വരുന്ന മുതിർന്ന പ്രവാസികൾക്ക് “മയക്കുമരുന്ന്  പരിശോധന” നടത്താൻ അഭ്യന്തര മന്ത്രാലയം പദ്ധതിയിടുന്നു. രാജ്യത്ത് നിന്ന് മയക്കു മരുന്ന് എന്ന വിപത്തിനെ തുടച്ച് നീക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇത്. പുതുതായി എത്തുന്ന പ്രവാസികൾക്ക് ആവശ്യമായ മെഡിക്കൽ ടെസ്റ്റുകളുടെ ഭാഗമായി ഇത് ചേർക്കാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ. നെഗറ്റീവ് ഡ്രഗ് ടെസ്റ്റ് റിസൾട്ട്  വിസ ഇഷ്യു ചെയ്യലുമായി ബന്ധിപ്പിക്കും –  ജോലി, സന്ദർശനം അല്ലെങ്കിൽ കുടുംബത്തിൽ വിസകൾക്ക് ഇത് ബാധകമാകും.  കൂടാതെ ചില വിഭാഗങ്ങളിലെ താമസക്കാർക്ക്  പുതുക്കാനും ഇത് ആവശ്യമായി വരും എന്നാണ് റിപ്പോർട്ടുകൾ.

പ്രവാസി തന്റെ റെസിഡൻസി പുതുക്കുന്നതിന് അപേക്ഷിക്കുമ്പോൾ ഈ പരിശോധനയ്ക്ക് വിധേയനാകുകയും മറ്റു രേഘകൾക്കുക്ക് ഒപ്പം അതിന്റെ ഫലം സമർപ്പിക്കുകയും വേണം.

ബയോമെട്രിക് സെന്ററുകൾക്ക് സമാനമായി ഇതിനായി സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും. ഇവിടെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ, സെക്യൂരിറ്റി സ്റ്റാഫിനെ അനുവദിക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . പരിശോധനാ ഫലം പോസിറ്റീവ് ആകുകയും പ്രവാസി മയക്കുമരുന്ന് കഴിച്ചതായി തെളിയുകയും ചെയ്തൽ ഇയാൾക്കെതിരെ ഉടനടി നാടുകടത്തൽ നടപടികൾ സ്വീകരിക്കും.