കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അമീറിന് ആദരം അർപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീറിൻ്റെ മരണത്തോട് അനുബന്ധിച്ച് ഇന്ത്യൻ എംബസിയിൽ നടന്ന അനുശോചന ചടങ്ങിൽ കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി കുവൈറ്റിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരോടും ഇന്ത്യൻ സമൂഹത്തോടും ഒപ്പം  2 മിനിറ്റ് മൗനം ആചരിച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചു.  അന്തരിച്ച അമീറനോടുള്ള ആദര സൂചകമായി എംബസിയിലെ ഇന്ത്യൻ ദേശീയ പതാക പകുതി താഴ്ത്തി കെട്ടിയിരുന്നു.