കുവൈറ്റ് ആഭ്യന്തരമന്ത്രാലയത്തിന്റെ MOI ആപ്പ് വീണ്ടും പുറത്തിറക്കി

0
180

കുവൈറ്റ് സിറ്റി: കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഡിജിറ്റൽ MOI കുവൈറ്റ് ആപ്പ് റീ ലോഞ്ച് ചെയ്തു. കുവൈത്തിലെ പൊതു ജനങ്ങൾക്കുള്ള സേവനങ്ങൾ ഡിജിറ്റൈസ് ചെയ്യുകയും കാര്യക്ഷമമാക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായാണ് ഇത്.

പ്രധാന സവിശേഷതകൾ:
1 സിവിൽ ഐഡിയും പാസ്‌പോർട്ട് വിശദാംശങ്ങളും എളുപ്പത്തിൽ ആക്‌സസ് ചെയ്യുക.

2 പാസ്‌പോർട്ട് അപ്‌ഡേറ്റ് ചെയ്യുക, പേരുകൾ പരിഷ്‌ക്കരിക്കുക

3 ഡ്രൈവിംഗ് ലൈസൻസ്, വെഹിക്കിൾ ലൈസൻസ് വിവരങ്ങൾഎന്നിവ ഡിജിറ്റൽ വാലറ്റിൽ ലഭ്യമാണ്

4 വിസ അപേക്ഷകൾ, ആരോഗ്യ പരിശോധനകൾ, പേര് മാറ്റാനുള്ള അഭ്യർത്ഥനകൾ, പാസ്പോർട്ട് അപ്ഡേറ്റുകൾ എന്നിവ ട്രാക്ക് ചെയ്യുക.

5 ട്രാഫിക് ലംഘനങ്ങൾ, ഇമിഗ്രേഷൻ പിഴകൾ എന്നിവയ്ക്കും മറ്റും പണം നൽകുക

6 തീർപ്പാക്കാത്ത പേയ്‌മെൻ്റുകളെ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നു.