കുവൈറ്റ് സിറ്റി: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ ദേശീയ ദിനാഘോഷത്തിൽ ഏകദേശം 16.8 ദശലക്ഷം ഗാലൻ വെള്ളം ലാഭിക്കാൻ കഴിഞ്ഞതായി ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളം പാഴാക്കുന്നതിന് കാരണമാകുന്ന വാട്ടർ ബലൂണുകൾ എറിയുന്നത് പോലുള്ള പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആഭ്യന്തര മന്ത്രാലയത്തിൻ്റെയും പരിസ്ഥിതി അതോറിറ്റിയുടെയും കർശന നിർദ്ദേശം ഇത്തവണ ഉണ്ടായിരുന്നു.
2024 ലെ ദേശീയ അവധി ദിവസങ്ങളിലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ജല ഉപഭോഗം മൊത്തം 800.9 ദശലക്ഷം ഗാലൻ ആയിരുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 817.7 ദശലക്ഷം ഗാലൻ ആയിരുന്നു.