നിയമ മേഖലയിലും സ്വദേശിവൽക്കരണം ആവശ്യപ്പെട്ട് പാർലമെൻറിൽ ബിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമ മേഖലയിലും സ്വദേശിവൽക്കരണം ആവശ്യപ്പെട്ട് പാർലമെൻറിൽ ബിൽ അവതരിപ്പിച്ചു. ജുഡീഷ്യറി നിയമത്തിലെ ആർട്ടിക്കിൾ 19 ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ എംപി ഹേഷാം അൽ സാലിഹ് ആണ് സമർപ്പിച്ചത്. കുവൈത്തികളെ മാത്രം ജഡ്ജിമാരും പബ്ലിക് പ്രോസിക്യൂട്ടർമാരായി നിയമിക്കണം എന്നാണ് ബില്ലിൻ്റെ ഉള്ളടക്കം.
ജുഡീഷ്യറി മേഖലയിലെ ജോലികൾ മൂന്ന് വർഷത്തിനുള്ളിൽ ദേശസാൽക്കരിക്കപ്പെടുമെന്ന് ബിൽ പറയുന്നു. ഒഴിവുകൾ നികത്താൻ ആവശ്യമായ കുവൈറ്റ് ജുഡീഷ്യൽ വിദഗ്ധരുടെ എണ്ണം രാജ്യത്തുണ്ടെന്ന് അൽ സലേ ചൂണ്ടിക്കാട്ടി.
ജഡ്ജിമാരായി യോഗ്യത നേടുന്നതിന് സർക്കാർ അഭിഭാഷകർക്ക് പരിശീലന കോഴ്‌സുകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ജുഡീഷ്യറി പരമാധികാരമാണെന്നും അതിനാൽ അതിൽ കുവൈത്ത് സ്വദേശികൾ മാത്രമായിരിക്കണം എന്നും അദ്ദേഹം വാദിച്ചു,മറ്റൊരു രാജ്യവും വിദേശ പൗരന്മാരെ ജഡ്ജിമാരായും പബ്ലിക് പ്രോസിക്യൂട്ടർമാരായും നിയമിക്കുന്നില്ല ഇന്നും എംപി പറഞ്ഞു. പൗരത്വം, ആരാധനാലയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഉൾക്കൊള്ളുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് കോടതി നിയമം ഭേദഗതി ചെയ്യാനും അൽ സലേഹ് നിർദ്ദേശിച്ചു.