എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം എം സ്വരാജ് നിലമ്പൂരിലെത്തി

0
55

മലപ്പുറം:നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം എം. സ്വരാജ് നിലമ്പൂരിലെത്തി. ട്രെയിനിൽ വന്ന് ഇറങ്ങിയ സ്വരാജിനെ സ്വാഗതം ചെയ്യാൻ നിരവധി പ്രവർത്തകർ കാത്തുനിന്നിരുന്നു. പിന്നീട് അവർ അദ്ദേഹത്തിന് ആവേശം നിറഞ്ഞ ഒരു സ്വീകരണം നൽകി. ഉച്ചയ്ക്ക് ശേഷം മണ്ഡലത്തിലുടനീളം സ്വരാജിന്റെ റോഡ് ഷോ നടക്കും. മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരാനായി രാത്രി വരെ നീണ്ടുനിൽക്കുന്ന റോഡ് ഷോയാണ് ഒരുക്കിയിരിക്കുന്നത്. പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥി മണ്ഡലത്തെത്തിയതോടെ പ്രവർത്തകർ വലിയ ഉത്സാഹത്തിലാണ്.

സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും, തന്റെ ജന്മനാടായ നിലമ്പൂരിൽ മത്സരിക്കാൻ വരുമ്പോൾ തനിക്ക് ആവേശമുണ്ടെന്നും എം. സ്വരാജ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു.