
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിലെ പനവേലിൽ കാർ കെഎസ്ആർടിസി ബസ്സുമായി കൂട്ടി ഇടിച്ച് ദമ്പതികൾ മരിച്ചു. പന്തളം കൂരമ്പാല സ്വദേശികളായ നാസർ, ഭാര്യ സാജില എന്നിവരാണ് മരിച്ചത്. ഇവരുടെ മകൾ സുമയ്യയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂവരും സഞ്ചരിച്ചിരുന്ന കാർ അമിതവേഗത്തിലെത്തിലാകിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. ദമ്പതികളെ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.































