മലയാള നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു

0
221

പ്രശസ്ത മലയാള ചലച്ചിത്ര-ടെലിവിഷൻ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു മരിച്ചത്. കരൾ രോഗത്തെ തുടർന്ന് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു. ആശുപത്രിയിൽ വച്ചാണ് അന്ത്യം. സഹനടൻ കിഷോർ സത്യയാണ് മരണവാർത്ത സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. സിനിമകളിലും സീരിയലുകളിലും വില്ലൻ വേഷങ്ങളിലൂടെ ജനമനസ്സ് കവർന്നയാളാണ് അന്തരിച്ച നടൻ വിഷ്ണുപ്രസാദ്. വിനയൻ സംവിധാനം ചെയ്ത ‘കാസി’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്, പിന്നീട് ‘കൈ എത്തും ദൂരത്ത്’, ‘റൺവേ’, ‘മാമ്പഴക്കാലം’, ‘ലയൺ’, ‘ബെൻ ജോൺസൺ’ തുടങ്ങി നിരവധി ശ്രദ്ധേയമായ മലയാള ചിത്രങ്ങളിലും അഭിനയിച്ചു.ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം ഒരു പ്രമുഖ സാന്നിധ്യമായിരുന്നു, കൂടാതെ അമ്മ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്), എ.ടി.എം.എ (അസോസിയേഷൻ ഓഫ് ടെലിവിഷൻ മീഡിയ ആർട്ടിസ്റ്റ്സ്) തുടങ്ങിയ സംഘടനകളുടെ സജീവ അംഗവുമായിരുന്നു.