കല കുവൈറ്റ്‌ – നായനാർ അനുസ്മരണം മെയ്‌ 19ന്.

0
23
കുവൈത്ത് സിറ്റി: കേരളത്തിന്റെ ജനകിയ മുഖ്യമന്ത്രിയും  മുതിർന്ന സി. പി. ഐ (എം ) നേതാവുമായിരുന്ന  ഇ.കെ നായനാരുടെ പതിനേഴാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചു കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍,കല കുവൈറ്റ്‌ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. മെയ് 19 ന് രാത്രി 7.30ന് (ഇന്ത്യൻ സമയം രാത്രി 10ന് )  നടക്കുന്ന അനുസ്മരണ ചടങ്ങിൽ സി. പി. ഐ (എം ) കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സഖാവ് വി. പി. പി. മുസ്തഫ മുഖ്യ പ്രഭാഷണം നടത്തുന്നു.  അനുസ്മരണ യോഗത്തിലേക്കു മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ജ്യോതിഷ് ചെറിയാൻ ജനറൽ സെക്രട്ടറി സി കെ നൗഷാദ് എന്നിവർ പത്ര കുറിപ്പിൽ പറഞ്ഞു.