വളര്‍ത്തുനായയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന 74 കാരന്‍ മരിച്ചു

0
84

പാലക്കാട്:വീട്ടിൽ വളർത്തിയ നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെയായിരുന്ന ഒരാൾ മരിച്ചു. സംഭവം പാലക്കാട് ജില്ലയിലെ കോങ്ങാടിൽ നിന്നാണ് . മരിച്ചത് കുരിക്കൻപടി കയറാംകാട് സ്വദേശി 74 വയസ്സുള്ള അപ്പുക്കുട്ടൻ ആണ്. തൃശ്ശൂരിലെ ഒരു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്.

ഒരു മാസം മുമ്പാണ് അപ്പുക്കുട്ടൻ തന്റെ വീട്ടിലെ വളർത്തുനായയുടെ കടി കൊണ്ട് പരിക്കേറ്റത്. പിന്നീട് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. വിവരങ്ങളനുസരിച്ച്, നായ കടിച്ചതിന് ശേഷം അദ്ദേഹം റാബിസ് വാക്സിൻ എടുത്തിരുന്നില്ല.