ജമ്മു-കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരച്ചു

0
21

ജമ്മു കശ്മീർ :ജമ്മു-കശ്മീരിലെ റംബാൻ ജില്ലയിൽ ഒരു സൈനിക വാഹനം റോഡിൽ നിന്ന് തെന്നിമാറി 700 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു. ഞായറാഴ്ചയാണ് ഈ മൃത്യുഘടന നടന്നത്.

പട്ടാളക്കാർ സഞ്ചരിച്ച വാഹനം പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ആഴമുള്ള ഗർത്തത്തിലേക്ക് വീണതായി അധികൃതർ വിവരിച്ചു. മരിച്ചവരായി അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നീ സൈനികരെ തിരിച്ചറിഞ്ഞിട്ടുണ്ട്.