എസ്എസ്എൽസി ഫലം: സംസ്ഥാനത്ത് 99.5 ശതമാനം വിജയം

0
235

തിരുവനന്തപുരം:സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ശതമാനമാണ് ഈ വർഷത്തെ വിജയശതമാനം.വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഔദ്യോഗികമായി എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തിയത്.

4,26,697 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 4,24,583 പേർ ഉപരിപഠനത്തിന് അർഹത നേടി. 61,449 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും A+ ലഭിച്ചു.മലപ്പുറം ഏറ്റവും കൂടുതൽ A+ സ്കോറർ ഉള്ള ജില്ലയായി,4,115 പേർ എല്ലാ വിഷയങ്ങളിലും A+ നേടി.ഏറ്റവും ഉയർന്ന വിജയശതമാനം കണ്ണൂർ ജില്ല നേടി (99.9%).
ഏറ്റവും കുറഞ്ഞ വിജയശതമാനം തിരുവനന്തപുരം ജില്ലയിലും രേഖപ്പെടുത്തി (98.7%.