കെയ്റോ: ഈജിപ്തിൽ അമ്മയുടെ കാമുകനെ 2 ആൺ മക്കൾ ചേർന്ന് കൊലപ്പെടുത്തി. കൃത്യം മൂടിവയ്ക്കുന്ന തിനുവേണ്ടി മൃതദേഹം പല കഷണങ്ങളാക്കി പലയിടങ്ങളിലായി ഉപേക്ഷിച്ചു. കൊല്ലപ്പെട്ട നാളെ കാണാതായതായി പോലീസിൽ പരാതി ലഭിക്കുകയും ചെയ്തിരുന്നു. ഇയാളുടെ തല പിന്നീട് മൻഷാത്ത് നാസറിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഡിഎൻഎ പരിശോധനയിൽ ചില അവശിഷ്ടങ്ങൾ കാണാതായ വ്യക്തിയുടെതാണെന്ന് തെളിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സഹോദരന്മാർ അറസ്റ്റിലാവുകയായിരുന്നു.

































