കുഴിബോംബ് പൊട്ടിത്തെറിച്ച് ഇന്ത്യക്കാരനായ പ്രവാസിയുടെ കൈകൾ നഷ്ടപ്പെട്ടു

0
135

കുവൈത്ത് സിറ്റി:  കുവൈറ്റിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് ഇന്ത്യൻ വംശജനായ ഇടയന്റെ കൈ നഷ്ടപ്പെട്ടു. 1990ലെ ഇറാഖ് അധിനിവേശ സമയത്ത് സ്ഥാപിച്ച കുഴിബോംബ് ആണ്പൊട്ടിയത്.  അൽ ജഹ്‌റ ഗവർണറേറ്റിലെ അൽ മെത്‌ലയിലെ മരുഭൂമിയിലായിരുന്നു സംഭവം. അപകടത്തെ തുടർന്ന് ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു. ഏകദേശം ആറ് മാസത്തെ അധിനിവേശത്തിന് ശേഷം സദ്ദാം ഹുസൈന്റെ സൈനികരെ കുവൈറ്റിൽ നിന്ന് പുറത്താക്കിയതിനെ അടയാളപ്പെടുത്തുന്ന 31-ാമത് വിമോചന ദിനം ആചരിക്കുന്ന വേളയിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.