മുഖ്യമന്ത്രി ഇന്ന് തൃക്കാക്കരയില്‍

0
126
Pinarayi
Pinarayi

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തൃക്കാക്കര  മണ്ഡലത്തിലെത്തും. വൈകുന്നേരം അഞ്ച് മണിക്ക് പാലാരിവട്ടം ബൈപാസ് ജങ്ഷനില്‍ മുഖ്യമന്ത്രി എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. അമേരിക്കയില്‍ തുടര്‍ചികില്‍സ കഴിഞ്ഞെത്തുന്ന മുഖ്യമന്ത്രിയുടെ ആദ്യ പൊതുപരിപാടി കൂടിയാണിത്.  തുടര്‍ന്ന് എല്ലാ ദിവസങ്ങളിലും ഓരോരോ മന്ത്രിമാര്‍ മണ്ഡലത്തില്‍ പ്രചാരണത്തിനുണ്ടാകും.  അതേസമയം ഇടതു മുന്നണി സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കെ വി തോമസ് പങ്കെടുക്കുന്ന ഒരു പരിപാടി കൂടിയാണിത്