മലപ്പുറം:മുസ്ലിം ലീഗ് നേതൃത്വത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനം ഉയർന്നിരിക്കുന്നു. പാർട്ടി നേതാക്കളിൽ പലരും ധിക്കാരം കാണിക്കുന്നുവെന്നും, അൻവർ കാര്യത്തിൽ സതീശൻ ശെരിക്ക് അനാവശ്യമായ വാശി പിടിച്ചെന്നും ലീഗ് വിമർശിച്ചു . യോഗത്തിൽ പി.വി. അൻവറിനെതിരെയും ശക്തമായ വിമർശനങ്ങൾ ഉയർന്നുവന്നു. വി.എസ്. ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന് പി.വി. അൻവർ പ്രഖ്യാപിച്ചത് അനുചിതമായിരുന്നുവെന്നും, മറ്റൊരു പാർട്ടിയുടെ സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പരസ്യമായ ഇടപെടൽ സ്വീകാര്യമല്ലായിരുന്നുവെന്നും ലീഗ് വിമർശിച്ചു.
തുടർച്ചയായി വാർത്താസമ്മേളനം നടത്തി യു.ഡി.എഫിനെതിരെ പി.വി. അൻവർ വിമർശനങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് ഈ എതിർപ്പുകൾ ഉയർന്നത്. ലീഗ് നേതൃത്വത്തിലെ അംഗങ്ങൾ വിശദീകരിച്ചത്, അൻവർ തുടർച്ചയായി മാധ്യമ സമ്മേളനം നടത്തുന്നതിന് പ്രതികരിച്ച് കോൺഗ്രസും സമാനമായി മാധ്യമങ്ങളെ അഭിമുഖീകരിച്ചത് സാഹചര്യം കൂടുതൽ വഷളാക്കിയെന്നാണ്. മുസ്ലിം ലീഗ് പല സന്ദർഭങ്ങളിലും അൻവറുമായി സഹകരിക്കാൻ ശ്രമിച്ചെങ്കിലും, കോൺഗ്രസ് നേതൃത്വം അത് തള്ളിക്കളഞ്ഞതായി യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നു.
ഇതിനൊപ്പം, രാഹുൽ മാങ്കൂട്ട്ടിലിനെയും മുസ്ലിം ലീഗ് നേതൃത്വം വിമർശിച്ചു. പാർട്ടി തീരുമാനമെടുത്ത ശേഷം പാതിരാത്രിയിൽ കൂടിക്കാഴ്ച നടത്താൻ പോയത് യു.ഡി.എഫിന് മൊത്തത്തിൽ നാണക്കേടുണ്ടാക്കിയെന്ന് ലീഗ് അംഗങ്ങൾ പറഞ്ഞു. എന്നിരുന്നാലും, നിലമ്പൂരിൽ അൻവർ മത്സരിച്ചാൽ വിജയിക്കാനുള്ള സാധ്യത കണക്കാക്കുന്നുണ്ടെന്നും ലീഗ് നേതൃത്വം വിലയിരുത്തുന്നു.





























