കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ലക്ഷങ്ങളെ അണിനിരത്തി കേരളത്തിലെ മുസ്ലീം സംഘടനകള്‍. നിയമത്തിനെതിരെ സമരപ്രഖ്യാപനത്തിനായി കോഴിക്കോട് സംഘടിപ്പിച്ച മഹാറാലിയിലും സമ്മേളനത്തിലും അഞ്ച് ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. ഈ രാജ്യത്ത് ജനിച്ചിട്ടുണ്ടെങ്കിൽ ഇവിടെ തന്നെ മരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ ജനങ്ങൾക്കുമുണ്ടെന്നാണ് സമ്മേളനം ഉദ്ഘാടനം ചെയ്ത് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയത്.
മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്നായിരുന്ന മുഖ്യ പ്രഭാഷകനായ എ.പി.അബൂബക്കര്‍ മുസല്യാർ വിമർശിച്ചത്.
പി.കെ. കുഞ്ഞാലിക്കുട്ടി, ബെന്നി ബഹനാന്‍, ടി.ജെ. വിനോദ്, മാത്യു കുഴല്‍നാടന്‍, ജസ്റ്റിസ് ഗോഡ്‌സെ പാട്ടീല്‍, സെബാസ്റ്റ്യന്‍ പോള്‍, വിവിധ മതസംഘടന നേതാക്കള്‍ തുടങ്ങിയവര്‍ സമര പ്രഖ്യാപന മഹാ സമ്മേളനത്തില്‍ പങ്കെടുത്തു.





























