കുവൈത്ത് കിരീടവകാശിയുമായി സംസാരിച്ച് നരേന്ദ്ര മോദി

0
32

കുവൈറ്റ് സിറ്റി : കുവൈത്ത് കിരീടവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹുമായി  പ്രധാനമന്ത്രി  നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ ആശംസകളും അഭിനന്ദനങ്ങളും പ്രധാനമന്ത്രി മോദി കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹിനും കിരീടാവകാശിക്കും അറിയിച്ചു.പെരുന്നാൾ  ആശംസകൾ കൈമാറിയ അദ്ദേഹം പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ചർച്ച ചെയ്തു. ഇന്ത്യയുടെ പൂർണ ഐക്യദാർഢ്യവും അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിച്ച എല്ലാ നടപടികൾക്കും പിന്തുണയും അദ്ദേഹം സ്ഥിരീകരിച്ചു. കുവൈത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ആശങ്ക അറിയിച്ച മോദി ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരത്തിനു സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.