എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആറിന് 80-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം.മികച്ച ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്.എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ വർഷത്തെ ഓസ്കാർ പുരസ്കാരങ്ങളിലേക്കും ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനം നാമനിർദേശം ചെയ്തിട്ടുണ്ട്. പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലേക്ക് എത്തുന്നത്. സ്ലംഡോഗ് മില്യണേർ എന്ന ചിത്രത്തിലൂടെ എ ആർ റഹ്മാൻ മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു.