ലോകം ഖത്തറിലെ അൽ ബയ്ത് സ്റ്റേഡിയത്തിലേക്ക്..

ലോകകപ്പ് ഫുട്ബോളിന് തിശ്ശീല ഉയർന്നു. ആതിഥേയരായ ഖത്തറും ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം. വർണ്ണാഭമായ ചടങ്ങുകളോടെയാണ് ഖത്തർ തങ്ങളുടെ 12 വർഷത്തെ തയ്യാറെടുപ്പുകളെ ലോകത്തിന് കാഴ്ചവെച്ചത്. അൽ ബയ്ത് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കൊറിയൻ പോപ്പ് താരവും പ്രമുഖ ബാൻഡായ ബിടിഎസിലെ അംഗവുമായ ജങ്കൂക്ക്  സംഗീത നീശ ഒരുക്കം   . ഇന്ത്യ സമയം രാത്രി എട്ട് മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത് . 29 ദിവസം നീണ്ട് നിൽക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് ഡിസംബർ 18ന് നടക്കുന്ന ഫൈനലോടെ തിരശ്ശീല വീഴും