രാജ്യത്തെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പാര്‍ലമെൻ്റ് സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14ന് നടക്കുന്ന ചടങ്ങിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു.
കാലാവധി പൂര്‍ത്തിയാക്കിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ദ്രൗപദി മുര്‍മു രാവിലെ 9.22ന് രാഷ്ട്രപതി ഭവനിലെ നോര്‍ത്ത് കോര്‍ട്ടിലെത്തി സന്ദര്‍ശിച്ചു.തുടർന്ന് 9.49ന് രാഷ്ട്രപതിക്കുള്ള പ്രത്യേക വാഹനത്തില്‍ ഇരുവരും പാര്‍ലമെന്റിലേക്ക് പുറപ്പെട്ടു.
പാര്‍ലമെന്റില്‍ എത്തുന്ന മുര്‍മുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ എം വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
































