ഉത്തരാഖണ്ഡില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പുഷ്‌കര്‍ സിംഗ് ധാമി ഇക്കാര്യം വ്യക്തമാക്കിയത്.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയാൽ മതാതീതമായി വിവാഹം, തലാഖ് അഥവാ വിവാഹമോചനം, ഭൂമി- സ്വത്ത് അവകാശം, പാരമ്പര്യ സ്വത്ത്കൈമാറ്റം എന്നിവയ്‌ക്കെല്ലാം ഒരേ നിയമങ്ങളാകും എന്നും പുഷ്‌കര്‍ സിംഗ് ധാമി വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാവര്‍ക്കും ഒരേ തരത്തില്‍ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ഏകീകൃതസിവില്‍ കോഡ് നടപ്പാക്കണം എന്നാ ധാമി പറഞ്ഞു. സംസ്ഥാനത്ത് സാമൂഹ്യനീതിയും, സമത്വവും, ലിംഗനീതിയും, വനിതാ വിമോചനവും ഉറപ്പാക്കാന്‍ ഏകീകൃതസിവില്‍ കോഡ് നടപ്പാക്കണമെന്നും പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.