കർഷക സമരം, സർക്കാർ മുട്ടുമടക്കുന്നു

ഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം ശക്തമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമരം തീർപ്പാക്കാൻ ഇടപെട്ടു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ്‌ തോമര്‍, ആഭ്യന്തര മന്ത്രി അമിത്‌ ഷാ തുടങ്ങിയവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.കര്‍ഷക സമരം തീര്‍പ്പാക്കാനായി നടക്കുന്ന മൂന്നാം വട്ട ചര്‍ച്ചക്ക്‌ മുന്നോടിയായാണ്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയത്‌.
മൂന്നാം ഘട്ട ചര്‍ച്ചയ്‌ക്ക്‌ മുന്നോടിയായി വെള്ളിയാഴ്‌ച നടന്ന യോഗത്തില്‍ സമരം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളാണ്‌ കര്‍ഷ സംഘടനകള്‍ പ്രഖ്യാപിച്ചത്‌. ഈ സാഹചര്യത്തിലാണ്‌ പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെട്ടത്‌. നിലവിലെ നിയമത്തില്‍ മൂന്ന്‌ ഭേദഗതി നിര്‍ദ്ദേശങ്ങളോടൊപ്പം താങ്ങ്‌ വില നിയമപരമാക്കാമെന്നുമാണ്‌ സര്‍ക്കാര്‍ മുന്നോട്ട്‌ വെച്ചിട്ടുള്ള സമവായ നിര്‍ദ്ദേശം. അതിന്‌ അപ്പുറം എന്തൊക്കെ വിട്ട്‌ വീഴ്‌ചകള്‍ ചെയ്യാമെന്നതാണ്‌്‌്‌്‌്‌്‌ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്‌തത്. മൂന്ന്‌ നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന്‌ പിന്നോക്കം പോകില്ലെന്ന്‌ കര്‍ഷ സംഘടനാ നേതാക്കള്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്‌.
അതേസമയം വിവാദമായ കാര്‍ഷിക ബില്ലിന്റെ ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം അവതരിപ്പിച്ച ഭേദഗതി നിര്‍ദ്ദേശങ്ങളാണ്‌ കര്‍ഷകരുടെ സമരം ഒത്ത്‌ തീര്‍പ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്‌ വെച്ചിട്ടുള്ളത്‌്‌.