രണ്ട് മണിക്കൂറിൽ 300 നിയമലംഘനങ്ങൾ പിടികൂടി

കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്‌ട്രിയൽ ഏരിയയിലെ വിവിധ കാർ റിപ്പയർ ഗാരേജുകളിൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ബുധനാഴ്ച വൈകുന്നേരം നടത്തിയ പരിശോധന കാമ്പെയ്‌നിൽ വെറ രണ്ട് മണിക്കൂറിനുള്ളിൽ 300 ഓളം നിയമലംഘനങ്ങൾ കണ്ടെത്തി. താമസ നിയമ ലംഘകരായ 4 പേരെ അറസ്റ്റ് ചെയ്തു.

 ഉപപ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ  ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശാനുസരണം ബ്രിഗേഡിയർ ജനറൽ മെഷാൽ അൽ സുവൈജിയുടെ നേതൃത്വത്തിലാണ് കാമ്പെയ്‌നിൻ നടത്തിയത്.