മലപ്പുറം: മലപ്പുറത്ത് നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ദേശീയപാത 66-ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. കോഴിക്കോട്-തൃശൂർ ദേശീയപാതയിലെ കൂരിയാട്, കൊളപ്പുറം എന്നീ പ്രദേശങ്ങൾക്കിടയിലാണ് ഈ അപകടം സംഭവിച്ചത്. സംഭവസമയത്ത് റോഡിലുണ്ടായിരുന്ന മൂന്ന് കാറുകൾക്ക് കേടുപാടുണ്ടായി. കാർ യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കൂരിയാട് സർവീസ് സ്റ്റേഷനോട് അടുത്തുള്ള ദേശീയപാതയുടെ ഒരു ഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീണു.




























