60 വയസ്സ് കഴിഞ്ഞവരുടെ വർക്ക് പെർമിറ്റ് പുതുക്കില്ലെന്ന തീരുമാനത്തിൽ പുനരവലോകനം ഇല്ല

0
14

കുവൈത്ത് സിറ്റി: 60 വയസ് തികഞ്ഞവരും ഹൈസ്കൂൾ ഡിപ്ലോമകളോ അതിൽ താഴെയോ വിദ്യാഭ്യാസയോഗ്യത ഉള്ളവർക്കും വർക്ക് പെർമിറ്റ് പുതുക്കേണ്ടതില്ല എന്ന തീരുമാനം പുനരവലോകനം ചെയ്യുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഈ പുതുവത്സരം മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നുവെന്നും അധികൃതർ വ്യക്തമാക്കി.

2021 ജനുവരി 12 മുതൽ അസ്ഹാൽ എന്ന ഓൺലൈൻ പോർട്ടലിലൂടെ ആണ് മനുഷ്യവിഭവശേഷി മന്ത്രാലയത്തിന് സേവനങ്ങൾ ലഭിക്കുക. ഇതിനു മുന്നോടിയായി വിവിധ വിഭാഗങ്ങളിൽ ആധികാരികമായി ആയി ഒപ്പു വയ്ക്കേണ്ട വരോട് അവരവരുടെ ഒപ്പുകൾ ഇലക്ട്രോണിക് ഒപ്പുകൾ ആയി രജിസ്റ്റർ ചെയ്യുന്നത് ത്വരിതപ്പെടുത്തണം എന്നും മാനവവിഭവശേഷി മന്ത്രാലയം അഭ്യർത്ഥിച്ചു. ഇലക്ട്രോണിക് പോർട്ടൽ വഴി PAM ൽ നിന്ന് പുതിയ ഫയൽ നമ്പറുകൾ ലഭിക്കുന്നതിന് ഇലക്ട്രോണിക് സിഗ്നേച്ചർ രജിസ്റ്റർ സമയബന്ധിതമായി ഉൾപ്പെടുത്തണം.
സ്ഥാപനങ്ങളുടെയും കമ്പനികളുടെയും പ്രവർ‌ത്തനങ്ങളെ തടസ്സപ്പെടുത്താതെയുള്ള രീതിയിൽ ജനുവരി 12 നുള്ളിൽ നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച് പ്രവർത്തന സജ്ജമാക്കുന്നതിന് വേണ്ടിയാണിത്