കുവൈത്ത് സിറ്റി : ലോക സ്തനാർബുദ നിവാരണ മാസാചരണത്തിന്റെ ഭാഗമായും, അതോടൊപ്പം കുവൈത്തിൽ ഹ്യദയ സംബന്ധമായ രോഗം കാരണം കൂടി വരുന്ന മരണ സഖ്യ, ഈ രണ്ട് പ്രധാന ബ്രെസ്റ്റ് ക്യാൻസർ, കാർഡിയോളജി എന്നീ വിഷയത്തി, കെഇഎ കാസറഗോഡ് ജില്ലാ അസോസ്സിയെഷൻ – മെട്രൊ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച്, ഫർവാനിയ ദജീജിലുള്ള മെട്രോ കോർപ്പറേറ്റ് ഹാളിൽ വെച്ച് ബോധവൽകരണ മെഡിക്കൽ സെമിനാർ നടത്തി
പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സി എച്ചിന്റെ അധ്യക്ഷതയിൽ കെഇഎ മുൻ ചീഫ് പാട്രൺ സത്താർ കുന്നിൽ ഉത്‌ഘാടനം ചെയ്തു. സ്ഥാനാർബുദത്തെ കുറച്ച് ഡോക്ടർ. അഖില പ്രസന്നയും, കാർഡിയോളജിയെ കുറിച്ച് ഡോക്ടർ ഉത്തരയും ക്ലാസ്സെടുത്തു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഡെവലപ്പ്മെന്റ് ബിസ്സിനെസ്സ് മാനേജർ ഫൈസൽ ഹംസ, കോർപറേറ്റിവ് മാർക്കറ്റിംഗ് ഹെഡ് ബഷീർ ബാത്ത, കെഇഎ ഓർഗ്ഗ. സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട് സംസാരിച്ചു. ജന. സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും ട്രഷറർ ശ്രീനിവാസൻ നന്ദിയും പറഞ്ഞു.































