കാസറഗോഡ് ജില്ല അസോസിയേഷൻ  അഞ്ചാമത് വിദ്യഭ്യാസ അവാർഡ് പോസ്റ്റർ പ്രകാശനം ചെയ്തു :

കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതുവേദി ആയ  കാസറഗോഡ്  എക്‌സ്പാട്രിയേറ്റ്സ് അസോസിയേഷൻ ( കെ ഇ എ ) കുവൈത്ത് നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായി  അംഗങ്ങളുടെ മക്കൾക്കുള്ള  അഞ്ചാമത്‌  വിദ്യാഭ്യാസ അവാർഡിന്റെ പോസ്റ്റർ പ്രകാശനം കെ ഇ എ ചെയര്മാന്  എഞ്ചിനിയർ  അബുബക്കർ നിർവഹിച്ചു … പ്രസിഡന്റ് സത്താർകുന്നിൽ അദ്യക്ഷത വഹിച്ചു… വിദ്യഭ്യാസ അവാർഡ് കമ്മിറ്റി  കൺവീനർ മുനീർ കുനിയ സ്വാഗതവും ,  ജനറൽ സെക്രട്ടറി സലാം കളനാട് നന്ദി പറഞ്ഞു … അവാർഡ് കമ്മിറ്റി അംഗങ്ങളായ  രാമകൃഷ്ണൻ കള്ളാർ , നളിനാക്ഷൻ ഒളവറ , ഹമീദ് മധൂർ , അഷ്‌റഫ് തൃക്കരിപ്പൂർ , നവാസ് തളങ്കര , അഷ്‌റഫ് കുച്ചനം , അബ്ദു കടവത് , എഞ്ചിനീയർ രാജേഷ് , ഖാലിദ് പള്ളിക്കര , ഫായിസ് ബേക്കൽ , മിയാദ് തളങ്കര എന്നിവർ സംബന്ധിച്ചു ..
2016 മുതൽ അംഗങ്ങളുടെ മക്കളിൽ  എസ് . എസ് . എൽ . സി , പ്ലസ് 2,  സി ബി എസ് സി  ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്  ക്യാഷ് അവാർഡും , പ്രശസ്തി ഫലകവും നൽകി വരുന്നു… അപേക്ഷ   സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 10, 2020.

നാട്ടിൽ വെച്ച് നടത്തുന്ന കുവൈറ്റ് ഫെസ്റ്റ് പരിപാടിയിൽ   മന്ത്രിമാരും  എം എൽ എ മാരുമടക്കമുള്ള പൗര  പ്രമുഖരുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ വർഷങ്ങളിൽ അവാർഡ് വിതരണം നടത്തിയത്. ഈ വർഷവും നാട്ടിൽ വെച്ച് തന്നെ അവാർഡ് ദാന പരിപാടി നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു ..