ഇന്ത്യൻ അംബാസഡർ കുവൈത്ത് ഓയില്‍ കമ്പനി സിഇഒ യുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി :കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോര്‍ജ് കുവൈത്ത് ഓയില്‍ കമ്പനി സിഇഒ ഇമാദ് സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി. ഹൈഡ്രോകാർബണുകളുടെയും അനുബന്ധ സേവനങ്ങളുമായും ബന്ധപ്പെട്ട് ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ചചെയ്തു.