2024 ആകുമ്പോഴേയ്ക്കും 35% സ്വദേശിവൽക്കരണമെന്ന ലക്ഷ്യം പൂർത്തീകരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഒമാൻ. പ്രധാന തസ്തികകളിലടക്കം സ്വദേശികളെ നിയമിക്കാനുള്ള നടപടികൾ വേഗത്തിലാക്കി. അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ 1,000ൽ ഏറെ സ്വദേശികളെ ഉടൻ നിയമിക്കുന്നതോടൊപ്പം വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള പരീക്ഷകളും ആരംഭിച്ചു.
‘ബാദിർ’ ക്യാംപെയ്ന്റെ ആദ്യഘട്ടത്തിൽ 228 പേർ ജോലിയിൽ പ്രവേശിച്ചു. സ്വകാര്യ ആരോഗ്യമേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാനുള്ള പദ്ധതിയാണ് ബാദിർ. 185 നഴ്സുമാർക്കും 43 ഡന്റിസ്റ്റുകൾക്കുമാണു നിയമനം നൽകിയത്. ഭിന്നശേഷിക്കാർക്കും സാമൂഹിക സുരക്ഷ ആവശ്യമുള്ള കുടുംബത്തിലെ കുട്ടികൾക്കും തൊഴിൽ ഉറപ്പാക്കും. ഫിനാൻസ്, അക്കൌണ്ടിങ്, മാനേജ്മെന്റ്, ഡ്രൈവർ തസ്തികകളിൽ ജനുവരി മുതൽ സ്വദേശികൾക്കു മാത്രമാണ് നിയമനം. മലയാളികളടക്കം ആയിരക്കണക്കിനു പ്രവാസികളെ ഇതു ബാധിച്ചു. ഹോം ഡെലിവറിയടക്കം നൂറിലേറെ തസ്തികകളിലെ വീസ നിരോധനത്തിനു പുറമേയാണിത്. പ്രവാസികളെ പല മേഖലകളിലെയും ഡ്രൈവർ തസ്തികകളിൽ നിന്നും ഒഴിവാക്കുകയാണ്