ഓപ്പറേഷൻ സിന്ദൂർ വിജയം രാജ്യത്തെ അമ്മമാർക്കും സഹോദരിമാര്‍ക്കും പെൺമക്കൾക്കും; ഭീകരർക്ക് തിരിച്ചടി – പ്രധാനമന്ത്രി മോദി

0
152

ന്യൂഡൽഹി:ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നടപ്പാക്കിയ സേനാംഗങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും ഈ വിജയം സമർപ്പിക്കുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പഹൽഗാമിൽ നിരപരാധികളെ വെടിവെച്ച് കൊന്നത് എന്നെ വ്യക്തിപരമായി വേദനിപ്പിച്ചു. കുടുംബങ്ങളുടെ മുന്നിലായിരുന്നു ഈ ക്രൂരം നടന്നത്. എന്നാൽ, ഇന്ന് നമ്മുടെ സൈന്യം ഭീകരവാദികൾക്ക് ഏറ്റവും കടുത്ത തിരിച്ചടി നൽകിയിരിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ വഴി ഇന്ത്യ ഭീകരരെ അവരുടെ താവളങ്ങളിൽ വെച്ച് നശിപ്പിച്ചെന്നും മോദി ഊന്നിപ്പറഞ്ഞു. ഇത്തരം ഒരു പ്രതിഷേധം ഇന്ത്യ നടത്തുമെന്ന് ആർക്കും പ്രതീക്ഷിച്ചിരുന്നില്ല. ഭീകരതയുടെ സർവ്വകലാശാലകൾ എന്നറിയപ്പെട്ട ബഹാവൽപൂർ, മുരിദ്കെ തുടങ്ങിയ കേന്ദ്രങ്ങൾ ഇന്ന് നാം തകർത്തിരിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ പ്രഖ്യാപിച്ച രണ്ട് ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രി ദേശീയ അഭിസംബോധന നടത്തിയത്. ഇതിന് മുൻപ്, ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം നടന്നിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ഡിഫൻസ് ചീഫ്, സേനാ മേധാവികൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഇന്റലിജൻസ് ബ്യൂറോ, റോ തുടങ്ങിയ ഏജൻസികളുടെ ഡയറക്ടർമാർ യോഗത്തിൽ പങ്കെടുത്തിരുന്നു.