ലക്ഷദ്വീപിലെ എല്ലാഭാഗങ്ങളിലേക്കും യാത്രാക്കപ്പല്‍ സര്‍വീസ് പരിഗണിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്: ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലേക്കും യാത്രാക്കപ്പല്‍ സര്‍വീസ് തുടങ്ങുന്ന കാര്യം സജീവ പരിഗണനയിലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ദ്വീപിലേക്ക് കൂടുതല്‍ യാത്രാക്കപ്പലുകള്‍ അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.ദ്വീപിൽ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണമായും ബേപ്പൂര്‍ തുറമുഖം വഴിയാക്കാനുള്ള സൗകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ബി.ജെ.പി. നേതാക്കളടക്കം
ലക്ഷദ്വീപില്‍ നിന്നുള്ള പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. ദ്വീപില്‍ നിലനില്‍ക്കുന്ന മറ്റ് വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായും മന്ത്രി പറഞ്ഞു