കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ 80-2000 കാലഘട്ടത്തിൽ സമാന്തര വിദ്യാഭ്യാസ രംഗത്തെ പ്രശസ്ത സ്ഥാപനമായിരുന്ന ഡിവൈൻ കോളേജിലെ ബികോം 1991- 1994 ബാച്ച് റിയൂണിയൻ സംഘടിപ്പിച്ചു. 33 വർഷങ്ങൾക്ക് ശേഷം ആണ് പലരും ഒത്തുചേർന്നത് . വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമാണ് സംഗമത്തിൽ പങ്കെടുക്കാൻ പഴയ സഹപാഠികൾ ഒരുമിച്ച് കൂടി. ബോവിക്കാനം എരിഞ്ഞിപ്പുഴ പൊളിയം തുരുത്ത് എക്കോ വില്ലേജിലായിരുന്നു സംഗംമം നടത്തിയത്. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നീണ്ടു നിന്ന സംഗമത്തിൽ വിവിധ പരിപാടികൾ അരണ്ടേറി’ രാവിലെ നടന്ന ഉൽഘാടന പരിപാടിയിൽ അനിത എച്ച്’ കെ സ്വാഗതം പറഞ്ഞു’ രാജൻ അധ്യക്ഷനായിരുന്നു’ സത്താർ കുന്നിൽ ഉൽഘാടനം ചെയ്തു’ ബിന്ദു കോളിച്ചാൽ , ബിജു മാലക്കല്ല്, സോളിക്കുട്ടി ജോർജ്, സാവിത്രി, സജി സെബാസ്റ്റ്യൻ, ലതാ രാജൻ , നാരായണൻ , മനോജ് ബളാൽ , ജിം തോമസ് തുടങ്ങിയവർ സംസാരിച്ചു’ ജയമോഹൻ പാക്കം നന്ദി പറഞ്ഞു’ പ്രശസ്ത മജീഷ്യൻ ബാലചന്ദ്രൻ കൊട്ടോടിയുടെ മാജിക് ഷോ മോട്ടിവേഷൻ ക്ലാസ് , വിവിധ കലാ’ കായിക പരിപാടികൾ സംഗമത്തിന് മാറ്റി കുട്ടി’ മറക്കാത്ത ഓർമ്മകളിൽ കോളേജ് ഓർമ്മകളും അനുഭവങ്ങളും പരസ്പരം കൈമാറി’ വർഷങ്ങൾക്ക് ശേഷം കണ്ടതിലുള്ള സന്തോഷവും വീണ്ടും കൂടണമെന്നുള്ള ആഗ്രഹവും പങ്കു വെച്ചാണ് സംഗമം അവസാനിച്ചത്’ സുനിത, ജോസഫ് , ലതാഗോപൻ, ശ്രീലത, സതീശൻ, പ്രേമലത, ശ്യാമള, ഷിജി, ഷൈനി സുജാത, വിനോദാനന്ദൻ, ശശി തുടങ്ങിയവർ നേതൃത്വം നൽകി.





























